24.9 C
Kottayam
Friday, June 5, 2026

കൊച്ചി വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

Must read

കൊച്ചി: വെണ്ണലയിൽ (vennala)കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ(mass suicide). അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ ആണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്.സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. 

അതിനിടെ അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി കീഴടങ്ങി. തൃശൂർ ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ അനീഷ്(38) ആണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് പുലർച്ചെ രണ്ടു മണിക്ക് അനീഷ്  കീഴടങ്ങിയത്. അനീഷിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലയ്ക്ക് ശേഷം അനീഷ് പോയത് തിരുവനന്തപുരത്തേക്ക് ആയിരുന്നു. ഇയാളെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് അനീഷ് കീഴടങ്ങിയത്.

ഇന്നലെ രാവിലെയോടെയാണ് തൃശ്ശൂരില്‍  അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നത്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

- Advertisement -

അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇഞ്ചക്കുണ്ടുകാർ. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്നു കുട്ടനും ചന്ദ്രികയും. വെട്ടുകത്തിയുമായി എത്തിയ മകൻ ആദ്യം അച്ഛനെ വെട്ടി. ആക്രമണം കണ്ട് ഭയന്നോടിയ ചന്ദ്രികയെ ഓടിച്ചിട്ട്  അനീഷ് വെട്ടി. മുഖത്ത് പലതവണ വെട്ടി മുഖം വികൃതമാക്കി.  കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്.

- Advertisement -

മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്.പള്ളിയിൽ പോയി വരുന്നവരാണ് നടുറോഡിൽ മൃതദേഹം കണ്ടത്. എന്നാൽ  കൊലപാതക വിവരം നേരത്തെ തന്നെ അനീഷ് പൊലീസിൽ വിളിച്ച് അറിയിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

അനീഷ് അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെയായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അഭിഭാഷകയായ സഹോദരി കൂടിയുണ്ട് അനീഷിന്.ഇവർ വിവാഹിതയായി മറ്റൊരു വീട്ടിലായിരുന്നു താമസം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week