24.7 C
Kottayam
Monday, June 8, 2026

‘കാലാകാലം ആരെയും വിലക്കാൻ പറ്റില്ല, ലിസ്റ്റ് വയ്ക്കാനെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും വയ്ക്കും’; നിർമ്മാതാക്കൾക്കെതിരെ ഷൈൻ ടോം ചാക്കോ

Must read

കൊച്ചി:ഷെയ്ൻ നി​ഗം-ശ്രീനാഥ് ഭാസി വിലക്കിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. കാലാകാലം ആരെയും വിലക്കാൻ പറ്റില്ല. ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് തങ്ങളും നിരത്തും. വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക എന്നും നടന്മാരെ പിന്തുണച്ച് ഷൈൻ പറഞ്ഞു.

“ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ൻ നിഗം ആണെങ്കിലും ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ തുടങ്ങിയവരാണ്. വിലക്കാൻ ആണെങ്കിൽ അവർ വിലക്കട്ടെ, എന്താണ് അതിൽ കൂടുതൽ സംഭവിക്കുക. തിലകനെ വിലക്കിയിരുന്നില്ലേ… തൊഴിൽ ചെയ്യുന്നവരെ വിലക്കാൻ ആർക്കും പറ്റില്ല. സസ്പെൻഷൻ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ ലിസ്റ്റ് ഞങ്ങളും വയ്ക്കും. ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ്,” ഷൈൻ ടോം ചാക്കോ പറഞ്ഞു.

നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഏപ്രിൽ 25 മുതലാണ് നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തിയത്.

കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചതെന്ന് സിനിമാ സംഘടനകളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലഹരി ഉപയോഗം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കൂടുതൽ പേരിലേയ്ക്ക് നടപടി നീളുമെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week