സഞ്ജു ഡക്കായി, പിന്നാലെ അഭിഷേകും സൂര്യയും പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്ത്യക്ക് ഞെട്ടിയ്ക്കുന്ന തുടക്കം

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ‍ഞ്ജു സാംസൺ റൺ ഒന്നുമെടുക്കാതെ പുറത്തായി.

മാർക്കോ ജെൻസണാണ് സഞ്ജുവിനെ പുറത്താക്കി ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ രണ്ടാം ഓവറിൽ അഭിഷേക് ശർമ്മയും പുറത്തായി. അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

നേരത്തെ തുടർച്ചായ രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ കളിച്ച ടീമിനെ നിലനിർത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

ദക്ഷിണാഫ്രിക്കൻ നിരയിൽ ഒരു മാറ്റമുണ്ട്. പീറ്റർ ഗ്രൂഗറിനു പകരം റീസ ഹെൻഡ്രിക്സ് ടീമിലെത്തി. ആദ്യ മത്സരം ജയിച്ച ഇന്ത്യ നാലു മത്സരങ്ങളുടെ പരമ്പരയിൽ 1–0ന് മുന്നിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News