25.7 C
Kottayam
Monday, June 8, 2026

തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം, യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

Must read

തൊടുപുഴ: ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം. മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ മാത്രം അകലെയുള്ള  ലാവ ബ്യൂട്ടി പാർലറിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്‍ററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്.

പാര്‍ലറിന്‍റെ ഉടമ ഒളിവിൽ പോയിരിക്കുകയാണ്. ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി  മധു ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവര്‍ പൊലീസിന്‍റെ പിടിയിലായി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്യൂട്ടി പാര്‍ലറിനുള്ള ലൈസന്‍സ് മാത്രമുള്ള സ്ഥാപനം മസാജിംഗ് സെന്‍ററായാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തില്‍ ഉമടയുടെ അറിവോടെയാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ലാവ ബ്യൂട്ടി പാര്‍ലറിന്‍റെ ഉടമ. റെയ്ഡിന് പിന്നാലെ  സന്തോഷ് കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

സന്തോഷ് കുമാറിന് ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ടെന്ന വിവരം ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ് തൊടുപുഴ പൊലീസ്. പിടിയിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week