28.4 C
Kottayam
Saturday, June 6, 2026

കിയ പ്ലാന്റിലെ വമ്പന്‍ മോഷണം: 900 എൻജിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തി; 2 വിദേശികളടക്കം 9 പേർ പിടിയിൽ

Must read

ഹൈദരാബാദ്‌: ന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിയ മോട്ടോഴ്സിന്റെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിൽനിന്ന് 900 എഞ്ചിനുകൾ മോഷണം പോയ സംഭവത്തിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും തമിഴ്നാട് സ്വദേശികളും കിയയിലെ മുൻ ജീവനക്കാരായ രണ്ട് വിദേശികളുമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

പ്രതികളെ പെനുകൊണ്ട കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. അന്വേഷണത്തിൻ്റെ പത്ത് ശതമാനം മാത്രമാണ് പൂർത്തിയായതെന്നും
അറസ്റ്റിലായവരുടെ പ്രവർത്തനരീതി അന്വേഷിച്ചുവരികയാണെന്നും വാർത്താ ഏജൻസിയായ പിടിഐയോട് ആന്ധ്ര പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

- Advertisement -

മോഷ്ടിക്കപ്പെട്ട എൻജിനുകൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി വിറ്റഴിച്ചതായും ഇത് ആന്ധ്രയിലെ അതിർത്തികൾക്കപ്പുറം പ്രവർത്തിക്കുന്ന വൻശൃംഖലയെ സൂചിപ്പിക്കുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. മീററ്റ്, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെം​ഗളൂരു, മധുര എന്നിവിടങ്ങളിലേക്കാണ് എൻജിനുകൾ കടത്തിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. മുപ്പതിലധികം പേർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

- Advertisement -

മോഷ്ടിക്കപ്പെട്ട എൻജിനുകൾ പ്രാദേശികമായി ലഭിക്കുന്ന സ്പെയർ പാർട്‌സുകൾ ഉപയോഗിച്ച് പുനഃസംയോജിപ്പിച്ച് വാഹനങ്ങൾ നിർമിക്കുന്നതായാണ് നി​ഗമനമെന്ന് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. ഇത് അതീവ അപകടകരമാണ്. ഈ വാഹനങ്ങൾ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെടാനോ സാമൂഹിക വിരുദ്ധരുടെ കൈകളിൽ എത്താനോ സാധ്യതയുണ്ട്.

- Advertisement -

ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണിത്. ഇതിനു പിന്നിലെ സൂത്രധാരന്മാരെ തിരിച്ചറിയുന്നതിലും മോഷ്ടിച്ച എഞ്ചിനുകൾ ഉപയോഗിച്ച് നിർമിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിലുമാണ് പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മോഷണം നടന്ന അഞ്ച് വർഷ കാലയളവിൽ ഓഡിറ്റ് നടക്കാതിരുന്നോ, അല്ലെങ്കിൽ രേഖകളിൽ കൃത്രിമം കാണിച്ചോ എന്നും പരിശോധിക്കുന്നുണ്ട്- പോലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

2020 മുതൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിയ കാറുകളുടെ 900-ത്തിലധികം എഞ്ചിനുകളാണ് മോഷ്ടിക്കപ്പെട്ടത്. 2025 മാർച്ചിൽ കമ്പനി നടത്തിയ വർഷാവസാന ഓഡിറ്റിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന്, കിയ മോട്ടോഴ്‌സ് ഇന്ത്യ എംഡിയും സിഇഒയുമായ ഗ്വാങ്‌ഗു ലീ മാർച്ച് 19-ന് പെനുകൊണ്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോലീസിൽ പരാതി നൽകി.

പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, നിർമാണ പ്ലാന്റിലേക്ക് കൊണ്ടുവരുന്നതിനിടെയും പ്ലാന്റിന്റെ പരിസരത്തുനിന്നുമാണ് എൻജിനുകൾ മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് മനസ്സിലാക്കി. അന്വേഷണത്തിന്റെ തുടക്കംമുതൽ, പുറത്തുനിന്നുള്ളവരല്ല, കമ്പനിക്ക് അകത്തുനിന്നുള്ളവരാണ് മോഷണത്തിന്റെ പിന്നിലെന്ന നി​ഗമനത്തിലായിരുന്നു പോലീസ്.

ആസൂത്രണം ചെയ്ത് ഘട്ടംഘട്ടമായാണ് എൻജിനുകൾ മോഷ്ടിച്ചതെന്നും മുൻ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും ഇതിൽ ഉൾപ്പെട്ടിരിക്കാമെന്നും പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ മുൻ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രേഖകളിൽ കൃത്രിമം കാണിച്ച് പ്ലാന്റിൽനിന്ന് എഞ്ചിനുകൾ മോഷ്ടിച്ചതാകാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ കമ്പനിയിലെ മുൻ ജീവനക്കാർ ആണെന്നത് പോലീസിന്റെ നി​ഗമനങ്ങൾ ശരിവെയ്ക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week