24.9 C
Kottayam
Friday, June 5, 2026

ആര് ആരെ വഞ്ചിച്ചുവെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി മാണി സി കാപ്പന്‍

Must read

പാലാ: താന്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ രംഗത്ത്. ആര് ആരെ വഞ്ചിച്ചുവെന്ന് പാലായിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. മുഖ്യമന്ത്രിക്ക് തനിക്കെതിരേ എന്തു പറയാമെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി.

കാപ്പന്‍ എന്‍സിപിയെയും എല്‍ഡിഎഫിനെയും വഞ്ചിച്ചുവെന്നാണ് പാലായിലെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയത്. അവസരവാദികള്‍ക്ക് എല്ലാ കാലവും ജനം മറുപടി നല്‍കിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ പാലായിലെ എല്‍ഡിഎഫ് വിജയം കാപ്പന്റെ മികവുകൊണ്ടല്ലെന്നും എല്‍ഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മാണി സി. കാപ്പന്‍ ഇടതുമുന്നണിയെയും എന്‍സിപിയെയും വഞ്ചിച്ചുവെന്നായിരിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. പാലായിലെ എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

- Advertisement -

അവസരവാദികള്‍ക്ക് എല്ലാക്കാലവും ജനം ശിക്ഷ നല്‍കിയിട്ടുണ്ട്. കാപ്പന്റെ മികവല്ല പാലായിലെ ജയത്തിന് കാരണം. എല്‍ഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹത്തിന് ജയിക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇടതുമുന്നണിക്കെതിരേ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി രംഗത്ത് വന്നു. എല്‍ഡിഎഫിന് വിശ്വാസികളുടെ വോട്ട് വേണം, എന്നാല്‍ നിലപാട് മാറ്റില്ല. ഈ ഞാണിന്‍മേല്‍ കളിയാണ് ഇടതുമുന്നണി സംസ്ഥാനത്ത് നടത്തുന്നത്. ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയം വ്യക്തമാക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week