ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്ത്  യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു,റെയില്‍വേ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തി

തൃശ്ശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്ത്  യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ലോറി ഡ്രൈവറായ തലശ്ശേരി സ്വദേശിയായ യുവാവാണ് തൃശ്ശൂരിലെ ഒല്ലൂരില്‍ റെയില്‍വേ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്റ്റേഷന്‍ മാസ്റ്ററുടെയും പൊലീസിന്‍റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തു.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്‍റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. ഭാര്യയുമായുള്ള പ്രശ്നത്തില്‍ മനംനൊന്ത് മദ്യപിച്ച യുവാവ് ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് പാളത്തില്‍ തലവച്ചു കിടക്കുന്നത് കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഉടനെ തന്നെ പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചു.

പൊലീസ് ഉടനെ റെയില്‍വേ സ്റ്റേഷനിലെത്തി യുവാവിനെ അനുനയിപ്പിച്ച് ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ തൊഴിലുടമയെ വിളിച്ച് വരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News