30 C
Kottayam
Tuesday, May 14, 2024

പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

Must read

പാലക്കാട്: ഒറ്റപ്പാലത്ത് വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം. പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. ഇവിടത്തെ മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശി ബാലകൃഷണന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി നടന്ന വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബാലകൃഷ്ണന്‍ നായര്‍ ചന്ദ്രദാസനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാലകൃഷ്ണന്‍ നായരെ വിശദമായി ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week