സര്‍പ്രൈസുമായി ലെന! അമ്പരന്ന് ആരാധകര്‍; വീഡിയോ കാണാം

ക്യാരക്ടര്‍ റോളുകളിലൂടെ കഴിവ് തെളിയിച്ച് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലെന. മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിയില്ലാത്ത ലെനയുടെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. തനിക്ക് കിട്ടുന്ന വേഷം വേറിട്ട് നിര്‍ത്തുക മാത്രമല്ല പ്രേക്ഷകരെ വെറുപ്പിക്കാത്തൊരു നടിയാണെന്നും ലെനയെ കുറിച്ച് ആരാധകര്‍ പറയാറുണ്ട്.

തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് താരമിപ്പോള്‍ ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ട് ദിനങ്ങള്‍ വളരെ ആഘോഷമാക്കുകയാണ് താരം. കഴിഞ്ഞ ദിവസം താന്‍ ഒരു സര്‍പ്രൈസുമായി എത്തുമെന്ന് താരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ആ സര്‍പ്രൈസ് ലെന പുറത്ത് വിട്ടിരിക്കുകയാണ്. ഒരു വമ്പന്‍ ടാറ്റൂ കയ്യില്‍ ചെയ്തതായിരുന്നു ആ സര്‍പ്രൈസ്.

കയ്യിന്റെ ഹാഫ് സ്ലീവ് നിറഞ്ഞു നില്‍ക്കുന്നതാണ് പുത്തന്‍ ടാറ്റൂ. വലിയ റോസാപ്പൂവിന് അടുത്തായി ചിത്രശലഭം നില്‍ക്കുന്ന രീതിയിലുള്ളതാണ് ടാറ്റൂ. മനോഹരമായ നിറങ്ങളോടു കൂടിയതാണ് ടാറ്റൂ. അതിനൊപ്പം ബ്രഹ്മൈവാകം എന്നും എഴുതിയിട്ടുണ്ട്. ആ വാക്ക് ടാറ്റൂവില്‍ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നാണ് താരം പറയുന്നത്. ഒപ്യുലെന്റ് ഇങ്കിലെ ടോണി ഇവാന്‍സാണ് എട്ട് മണിക്കൂറോളം സമയമെടുത്ത് ലെനയ്ക്ക് ഈ മനോഹര ടാറ്റൂ ചെയ്തു കൊടുത്തത്. മുന്‍പും താരം രണ്ടു ടാറ്റൂ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News