കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻഹാജിയുടെ ഭാര്യ റാവൽപിണ്ടി സ്വദേശിനി; തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്

കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.പി.സുലൈമാൻ ഹാജിയുടെ ഭാര്യ പാക് സ്വദേശിനിയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ ലീഗ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കി. സുലൈമാൻ ഹാജിയുടെ ഭാര്യമാരിൽ ഒരാൾ റാവൽപിണ്ടി സ്വദേശിനിയായ ഹിരാ മുഹമ്മദ് സഫ്ദാർ ആണെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകളാണ് മുസ്ലീം ലീഗ് നേതാക്കൾ ഹാജരാക്കിയത്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ എന്ന പേരിലുള്ള പാസ്പോർട്ടിന്റെ കോപ്പിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് . 2017 ഫെബ്രുവരിയിലാണ് പാസ്പോർട്ട് ഹിരയ്ക്ക് ലഭിച്ചിരിക്കുന്നത് .

ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമല്ലെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സുലൈമാൻ ഹാജിയുടെ നോമിനേഷൻ വരണാധികാരി സ്വീകരിച്ചിരുന്നില്ല. സുലൈമാൻ ഹാജിക്ക് പാക് സ്വദേശിനി ഉൾപ്പെടെ രണ്ടു ഭാര്യമാർ ഉണ്ടെന്നും ഇത് പത്രികയിൽ കാണിച്ചിട്ടില്ലെന്നുമാണ് പരാതിക്കാരായ മുസ്‍ലിം ലീഗിന്റെ ആരോപണം. തെരഞ്ഞെടുപ്പ് പത്രികയിൽ ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News