24 C
Kottayam
Sunday, June 7, 2026

‘വൈകിട്ട് നാലിന് ദുബായിലെത്തി; രാവിലെ 7.30ന് തിരിച്ച് വീണ്ടും പാകിസ്ഥാനിലേക്ക്; ഇന്ത്യക്ക് വേണ്ടി മറ്റ് ടീമുകള്‍ മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടി വരുന്നു’ ഐസിസിയുടെ അനീതി;വിമര്‍ശനവുമായി ഡേവിഡ് മില്ലര്‍

Must read

ദുബായ്‌: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാന്‍ഡ്. ഈ ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ന്യുസിലാന്‍ഡ് ഇന്ത്യയെ നേരിടാന്‍ പോകുന്നത്. മാര്‍ച്ച് 9 ന് ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കില്‍ സെമിയില്‍ സൗത്ത് ആഫ്രിക്കയെ നേരിടേണ്ടി വന്നേനെ. മത്സര ഫലം അറിയുന്നതിന് മുന്‍പ് തന്നെ സൗത്ത് ആഫ്രിക്കന്‍ ടീം ദുബായില്‍ എത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത് കൊണ്ട് അവര്‍ ഓസ്ട്രേലിയയെ നേരിട്ടു. തുടര്‍ന്ന് സൗത്ത് ആഫ്രിക്കയ്ക്ക് തിരികെ പാകിസ്താനിലേക്ക് പറക്കേണ്ടി വന്നു. ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. കിവീസിനോട് തോറ്റ് പുറത്തായതിന് ശേഷമായിരുന്നു മില്ലറുടെ പ്രതികരണം.

- Advertisement -

‘സെമിഫൈനലില്‍ ദക്ഷിണാഫ്രിക്ക നേരിടേണ്ടിവരിക ഇന്ത്യയെയോ ഓസ്‌ട്രേലിയയാണോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ദുബായിലേക്ക് പറക്കേണ്ടി വന്നിരുന്നു. വൈകിട്ട് 4ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് പിറ്റേന്ന് രാവിലെ 7.30ന് തിരികെ പാകിസ്ഥാനിലേക്ക് പറക്കേണ്ടിയും വന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായില്‍ വെച്ച് നടത്തുന്നത് അനീതിയാണ്” ഡേവിഡ് മില്ലര്‍ പറഞ്ഞു.

- Advertisement -

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഹോസ്റ്റ് ചെയ്യുന്നത് പാക്‌സിതാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ഇന്ത്യക്ക് അവിടേക്ക് പോകാന്‍ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ഐസിസി തീരുമാനിച്ചു. ഇതിനെതിരെ ഒരുപാട് താരങ്ങളും എതിര്‍ ടീമുകളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തീരുമാനവുമായി ഐസിസി മുന്‍പോട്ട് പോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week