27.6 C
Kottayam
Thursday, June 4, 2026

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചത് ‘ഇന്റേണല്‍ ഷോട്ടേജ്’; അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

Must read

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറിക്കും പുക പടരാനുമിടയാക്കിയത് ബാറ്ററിയില്‍നിന്നുള്ള ‘ഇന്റേണല്‍ ഷോട്ടേജ്’ കാരണമെന്ന് കണ്ടെത്തില്‍. വൈദ്യുതി ഇന്‍സ്പക്ടറേറ്റ് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എം.ആര്‍.ഐ സ്‌കാനിങ് യന്ത്രത്തിന്റെ യു.പി.എസ് മുറിയിലെ ബാറ്ററികളിലൊന്നില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവുകയും അത് ചൂടായി വീര്‍ത്ത് പൊട്ടുകയുമായിരുന്നു.

ഈ സമയത്ത് ചെറിയ രീതിയില്‍ തീയുണ്ടായി. പിന്നീട് തീ മറ്റു 34 ബാറ്ററികളിലേക്ക് പടര്‍ന്നു. ഇതോടെ മുറിക്കുള്ളിലെ താപനില ഉയരുകയും ഫയര്‍ അലാറം അടിയുകയും സ്പ്രിങ്ക്‌ലര്‍ വഴി വെള്ളം വരികയും ചെയ്തു. എന്നാല്‍, പൂര്‍ണമായി തീ അണയാതിരുന്നതോടെ പുക ഉയരാന്‍ തുടങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ മുറിയില്‍ പുക നിറഞ്ഞു. യു.പി.എസ് മുറിയുടെ വാതില്‍ തകര്‍ത്തതോടെ പുക പുറത്തേക്ക് വ്യാപിച്ചുവെന്നുമാണ് വൈദ്യുതി ഇന്‍സ്പക്ടറേറ്റ് ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ റിജു ദീപക് കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

- Advertisement -

ആശുപത്രിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം പഠനവിധേയമാക്കി വിശദ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. അതേസമയം അത്യാഹിത വിഭാഗം പഴയ അത്യാഹിത വിഭാഗം ബ്ലോക്കില്‍ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു. രോഗികള്‍ക്ക് 24 മണിക്കൂറും അടിയന്തര സേവനം നല്‍കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -

ഗവ. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് മുറിയില്‍ പൊട്ടിത്തെറിയുണ്ടായി പുക ഉയര്‍ന്നതില്‍ ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസും വിലയിരുത്തുന്നത്. അതേസമയം പുക പടര്‍ന്ന് രോഗികളെ മുഴുവന്‍ ഒഴിപ്പിക്കേണ്ടിവന്ന സാഹചര്യം സംബന്ധിച്ച് പൊലീസിന്റെ വിശദാന്വേഷണം തുടരുകയാണ്. സുരക്ഷാവീഴ്ചയും പ്രത്യേകം പരിശോധിക്കുന്നുണ്ട്.

- Advertisement -

എം.ആര്‍.ഐ സ്‌കാനിങ് യൂനിറ്റിന്റെ യു.പി.എസില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും തീ ഉയരുകയും ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെയടക്കം വിദഗ്ധ പരിശോധന നടത്തുന്നത് വൈദ്യുതി ഇന്‍സ്‌പെക്ടറേറ്റാണ്. ഇവരുടെ റിപ്പോര്‍ട്ടുകൂടി ലഭിച്ചാലേ കൂടുതല്‍ വ്യക്തത പൊലീസിന് വരികയുള്ളൂ.

പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അത്യാഹിത വിഭാഗത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, ആശുപത്രി രജിസ്റ്ററുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week