ഫോണിൽ നിന്നും ഡിലീറ്റായ മെസേജുകൾ എങ്ങിനെ വീണ്ടെടുക്കാം

വാട്ട്സ്‌ആപ്പ് പോലുള്ള നിരവധി മെസ്സേജിങ് ആപ്പുകള്‍ നിലവിലുണ്ടെങ്കിലും, ടെസ്റ്റ് മെസ്സേജുകള്‍ക്ക് ഇപ്പോഴും വളരെയധികം പ്രാധാന്യമുണ്ട്.

ബാങ്കുകളുടെയും, ടെലികോം കമ്ബനികളുടെയും, മറ്റ് ബിസ്‌നസ്സുകളുടെയും മെസ്സേജുകള്‍ ടെക്സ്റ്റ് മെസ്സേജുകളായി ആണ് ലഭിക്കുന്നത്.

എന്നാല്‍ പലപ്പോഴും ഒരുപാട് സ്പാം മെസ്സേജുകളും ലഭിക്കാറുണ്ട്. ഈ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്ന കൂട്ടത്തില്‍ പലപ്പോഴും അബദ്ധത്തില്‍ ആവശ്യമായ മെസ്സേജുകളും നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ നഷ്ടപ്പെടുന്ന ടെക്സറ്റ് മെസ്സേജുകള്‍ എങ്ങനെ വീണ്ടെടുക്കണം. അതിനുള്ള വഴികള്‍ എന്തൊക്കെ?

ഗൂഗിള്‍ ബാക്ക്‌അപ്പ്

1) നിങ്ങളുടെ ഫോണ്‍ എപ്പോഴും ബാക്ക് അപ്പ് ചെയ്യാന്‍ ശ്രദ്ധിക്കുക.

2) നിങ്ങളുടെ ഫോണ്‍ ഫാക്റ്ററി റീസെറ്റ് ചെയ്യുകയാണെങ്കില്‍ ഗൂഗിള്‍ ബാക്ക് അപ്പില്‍ നിന്ന് മെസ്സേജുകള്‍ വീണ്ടെടുക്കാം.

3) ഫോണ്‍ റീസെറ്റ് ചെയ്തതിന് ശേഷം ബാക്ക് അപ്പ് ചെയ്തിട്ടുള്ള ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക

4)എന്നിട്ട് ബാക്ക് ആപ്പ് ഡാറ്റ റീസ്റ്റോര്‍ ചെയ്യുക, എസ്‌എംഎസ് മെസ്സേജ് ഓപ്ഷന്‍ എനേബിള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

റിക്കവറി സോഫ്റ്റ്‌വെയര്‍

അതാവശ്യ ഘട്ടത്തില്‍ മാത്രമേ റെക്കവറി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ മെസ്സേജുകള്‍ റിക്കവര്‍ ചെയ്യാന്‍ പാടുള്ളൂ. ഇതിന് കാശ് ചെലവ് ഒരുപാട് വരാം, അപകടകരമാകാനും സാധ്യതയുണ്ട്. അത് കോഡ് തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ നല്ല കമ്ബനിയുടേതാണെന്ന് ഉറപ്പ് വരുത്തണം.

1) ആദ്യം ഫോണ്‍ ഫ്ലൈറ്റ് മോഡല്‍ ഇടുക, നിങ്ങളുടെ ഡെലീറ്റായ വിവരങ്ങള്‍ക്ക് മുകളില്‍ പുതിയ വിവരങ്ങള്‍ വരുന്നത് തടയാന്‍ ഇത് സഹായിക്കും.

2) റിക്കവറി സോഫ്റ്റ്‌വെയര്‍ കമ്ബ്യൂട്ടറില്‍ സേവ് ചെയ്യുക

3) യുഎസ്ബി ഡീബഗ്ഗിങ് ഓണ്‍ ചെയ്യുക

4) ഫോണിന്റെ സെറ്റിങ്സില്‍ പോകുക, എബൌട്ട് ദി ഫോണ്‍ മെനുവില്‍ പോകുക

5) സോഫ്റ്റ്‌വെയറിന്റെ ഇന്‍ഫൊര്‍മേഷനുകള്‍ എടുക്കുക

6)ഡെവലപ്പര്‍ മോഡ് പ്രവര്‍ത്തനക്ഷമമാക്കിയതായി കാണുന്നത് വരെ ബില്‍ഡ് നമ്ബര്‍ നിരവധി തവണ ടാപ്പ് ചെയ്യുക

7) സെറ്റിങ്‌സ് പേജിലേക്ക് തിരിച്ച്‌ പോയി ഡെവലപ്പര്‍ ഓപ്ഷന്‍ സെലക്‌ട് ചെയ്യുക.

8) USB ഡീബഗ്ഗിംഗ് പ്രവര്‍ത്തനക്ഷമമാക്കണം. റിക്കവറി പ്രോഗ്രാം ആരംഭിച്ചതിന് ശേഷം ഓണ്‍-സ്ക്രീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ ഫോണ്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. നിങ്ങള്‍ക്ക് മെസ്സേജുകള്‍ റിക്കവര്‍ ചെയ്യാന്‍ സാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News