ചിത്രത്തിലെ രണ്ട് വ്യത്യാസം കണ്ട് പിടിക്കാമോയെന്ന് ചൊറിയന്‍; ഇടതില്‍ നിന്റെ തന്ത,വലതില്‍ എന്റെ തന്തയെന്ന് ഗോകുല്‍ സുരേഷ്

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ താരം വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.

മുത്തുഗൗ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച താരത്തിന്റെതായി അവസാനം എത്തിയ ചിത്രം ഉള്‍ട്ടയാണ്. അച്ഛന്‍ സുരേഷ് ഗോപിക്ക് ഒപ്പം എത്തുന്ന പാപ്പനാണ് താരത്തിന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം.

ഇത് കൂടാതെ നിരവധി സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമ തിരക്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഒരു കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അച്ഛന്റെ സുരേഷ് ഗോപിയെ അപമാനിച്ച ഒരാള്‍ക്ക് ഗോകുല്‍ നല്‍കിയ വായടപ്പിക്കുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഇല്യാസ് എന്ന വ്യക്തി സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങിന്റെയും ചിത്രം ചേര്‍ത്ത് വച്ച് ഇതിലെ രണ്ട് വ്യത്യാസങ്ങള്‍ കണ്ട് പിടിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരുന്നു.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലെ ലുക്കും കുരങ്ങിന്റെ ചിത്രവും ചേര്‍ത്ത് വച്ചായിരുന്നു വ്യത്യാസം കണ്ട് പിടിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് താഴെ ഗോകുല്‍ സുരേഷ്, ചൊറിയന് വായടപ്പിക്കുന്ന മറുപടി നല്‍കി എത്തുകയായിരുന്നു.

ഇതിന് രണ്ട് വ്യത്യാസം ഉണ്ട്. ഇടത്ത് വശത്ത് നിന്റെ തന്തയും വലത്ത് വശത്ത് എന്റെ തന്തയും എന്നാണ് ഗോകുല്‍ സുരേഷ് ചൊറിയന്റെ വായടപ്പിച്ച് പറഞ്ഞത്. ചൊറിയന്റെ വായടപ്പിച്ച തരത്തിലുള്ള താരത്തിന്റെ മറുപടി താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഈ പോസ്റ്റും ഗോകുല്‍ സുരേഷിന്റെ ഈ വായടപ്പിക്കുന്ന മറുപടിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News