കൊള്ള തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 95.14 രൂപയും ഡീസല്‍ വില 90.55 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 96.74 രൂപയായപ്പോള്‍ ഡീസല്‍ വില 92.04 രൂപയായി.

നിലവിലെ സ്ഥിതി തുടര്‍ന്നാണ് സംസ്ഥാനത്തും പെട്രോള്‍ വില ഉടന്‍ സെഞ്ചുറിയടിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്ന് തുടങ്ങിയത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് തീവെട്ടിക്കൊള്ളയുമായി ഇന്ധനവില വര്‍ധന. ഇതിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News