24 C
Kottayam
Sunday, June 7, 2026

താരങ്ങളുടെലഹരി ഉപയോഗം:പട്ടിക സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തി

Must read

എറണാകുളം: ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന .ഇക്കാര്യം ഇന്നലത്തെ യോഗത്തിൽ ചർച്ചയായില്ല .വാർത്താസമ്മേളനത്തിൽ നിർമാതാക്കളാണ് ഇക്കാര്യം പറഞ്ഞത്.ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സർക്കാരിന് കൈമാറുമെന്നും പറഞ്ഞിരുന്നു. ചർച്ചചെയ്യാത്ത കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞതിലാണ് അതൃപ്തി.

ഫെഫ്കയുടെ അതൃപ്തി നിർമാതാക്കളുടെ സംഘടനയെ ഇന്നലെത്തന്നെ അറിയിച്ചിട്ടുണ്ട്.സർക്കാരിന് പേരു നൽകിയാൽ തെളിവ് നൽകേണ്ടിവരും. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെപ്പറ്റിയാണ് പ്രധാനമായും ച‍ർച്ച വന്നതെന്ന് ഫെഫ്ക വൃത്തങ്ങൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം മറ്റ് സംഘടനകളെ അറിയിച്ചു. അത് മറ്റുളളവരും അംഗീകരിക്കുകയായിരുന്നു.

പ്രതിഭയുള്ള നടന്മാരെന്ന് പ്രശംസ നേടിയവരെങ്കിലും ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും സിനിമ സംഘടനകളുമായുള്ള തർക്കത്തെ തുടർന്ന് പലകുറി വിവാദങ്ങളിൽ പെട്ടവരാണ്..ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് കേസെടുത്ത ശ്രീനാഥ് ഭാസി  മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചത് ഏതാനും  മാസങ്ങൾക്ക് മുൻപാണ്.

ഷെയ്ൻ നിഗവും നിർമ്മാതാവ് ‍ജോബി ജോർജ്ജുമായുള്ള ഉടക്കിൽ പരാതി നേരിട്ടിരുന്നു.സ്ഥിരം പ്രശ്നക്കാരായ അഭിനേതാക്കളെന്നാണ് ഷെയ്ൻ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സിനിമ മേഖലയിൽ ആരോപിക്കപ്പെടുന്നത്.ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചവരെങ്കിലും വിവാദങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ല.മൂന്ന് വർഷം മുൻപാണ് നിർമ്മാതാവ് ജോബി ജോർജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ ഷെയ്ൻ നിഗം  ആരോപിച്ചത്.

- Advertisement -

വെയിൽ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള തർക്കമായിരുന്നു കാരണം.മറ്റൊരു സിനിമയ്ക്കായി മുടി മുറിച്ചതാണ് നിർമ്മാതാവിനെ ചൊടിപ്പിച്ചതെന്നും ഇതിനെ തുടർന്ന് വധഭീഷണി മുഴക്കുന്നു എന്നുമായിരുന്നു താരത്തിന്‍റെ ആരോപണം.എന്നാൽ ഷെയ്ൻ പ്രതിഫല തുക കൂട്ടി ചോദിക്കുന്നുവെന്നും സിനിമയുടെ സഹകരിക്കുന്നില്ലെന്നുമായിരുന്നു നിർമ്മാതാവിന്റെ മറുപടി.

- Advertisement -

സിനിമ സംഘടനകളിൽ പരാതി എത്തിയതോടെ ഒടുവിൽ അന്ന് സംസ്കാരിക മന്ത്രിയുടെ മുന്നിൽ വരെ ചർച്ച നീണ്ടു.ഒടുവിൽ സിനിമയുടെ എഡിറ്റിംഗിൽ ചില താരങ്ങൾ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് ഫെഫ്ക ആരോപിച്ച നടന്മാരുടെ പട്ടികയിലും ഷെയ്ൻ നിഗമുണ്ടായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ സെപ്റ്റംബറിൽ സിനിമ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ ഓൺലൈൻ അവതാരകയോട് മോശമായി പെരുമാറി എന്നതിലാണ് ശ്രീനാഥ്  ഭാസിക്കെതിരെ പൊലീസിൽ പരാതി എത്തിയത്.ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടന താരത്തെ വിലക്കി.

അവതാരക കേസ് പിൻവലിച്ചതോടെ ആണ് അന്ന് പ്രശ്നങ്ങൾക്ക് പരിഹാരമായത്. എന്നാൽ ഇക്കുറി വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച സ്വരത്തിലാണ് അമ്മ സംഘടനയുടെ ഉൾപ്പടെ പിന്തുണയോടെ നിർമ്മാതാക്കൾ   താരങ്ങൾക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week