28.4 C
Kottayam
Saturday, June 6, 2026

ചേച്ചി വളരെ ഹോട്ടാണ്, ഈ ചിത്രത്തിന് ഒട്ടും ക്ലിയര്‍ ഇല്ല. വേറെ ചിത്രങ്ങള്‍ ഉണ്ടോ? വെള്ളത്തില്‍ നിന്നുള്ള ഫോട്ടോയുമായി പ്രയാഗ

Must read

കൊച്ചി:വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന് വന്ന നടിയാണ് . ഉണ്ണി മുകുന്ദന്റെ നായികയായി ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ നായികയായി അഭിനയിക്കുന്നത്. നാടന്‍ ലുക്കുള്ള ശാലീന സുന്ദരി എന്ന ഇമേജില്‍ നടി തിളങ്ങി.

അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്നും ചെറിയ ചില ഇടവേളകളും നടി എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അഭിനയവുമായി സജീവമായി കൊണ്ടിരിക്കുകയാണ് പ്രയാഗ.

ഇടവേളയ്ക്ക് ശേഷമുള്ള പ്രയാഗയുടെ തിരിച്ചുവരവ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു. ആദ്യം തലമുടിയിലൊരു മാറ്റമാണ് നടി കൊണ്ട് വന്നത്. ഹെയര്‍ കളര്‍ ചെയ്ത് ഞെട്ടിക്കുന്നൊരു ലുക്കിലേക്ക് നടി മാറി. ശരിക്കും ഇത് പ്രയാഗ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലേക്കും നടി എത്തിയിരുന്നു. ഒന്നും മനഃപൂര്‍വ്വം അല്ലെന്നും കളര്‍ ചെയ്തപ്പോള്‍ പണി കിട്ടിയതാണെന്നുമായിരുന്നു നടി ഇതിന് വിശദീകരണമായി പറഞ്ഞത്.

എന്നാല്‍ പിന്നീടും വേറിട്ട ലുക്കിലെത്തിയും മുടി മുറിച്ചുമൊക്കെ നടി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിനിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രയാഗ പങ്കുവെച്ച പുതിയ ഫോട്ടോ വൈറലാവുകയാണ്. ഒരു സ്വീമിംഗ് പൂളില്‍ നിന്നും ബിക്കിനി ധരിച്ച് ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു നടി പോസ്റ്റ് ചെയ്തത്.

- Advertisement -

എന്നാല്‍ ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍ ‘വിരിയുന്ന താമര’ എന്നായിരുന്നു. ഇതേറ്റ് പിടിച്ചിരിക്കുകയാണ് ആരാധകരും. നൂറുക്കണക്കിന് പേരാണ് പ്രയാഗയുടെ പോസ്റ്റിന് താഴെ രസകരമായിട്ടുള്ളതും നടിയെ പരിഹസിച്ച് കൊണ്ടും എത്തിയിരിക്കുന്നത്.

- Advertisement -

‘വളരെ വിചിത്രമായ താമരയാണെന്ന് തോന്നുന്നു? താമരയായി മാറുന്ന റോസ്, വെള്ളത്തില്‍ ഇങ്ങനെ കിടക്കല്ലേ വേഗം കേറിവാ,’ എന്നിങ്ങനെ നടിയുടെ ക്യാപ്ഷനുമായി ബന്ധപ്പെട്ടുള്ള കമന്റുകളാണ് ഭൂരിഭാഗം പേരും ഇട്ടിരിക്കുന്നത്. എന്നാല്‍ ചിലര്‍ പ്രയാഗയെ കളിയാക്കാനും ഈ അവസരം ഉപയോഗിച്ചിരിക്കുകയാണ്.

ചേച്ചി വളരെ ഹോട്ടാണ്, ഈ ചിത്രത്തിന് ഒട്ടും ക്ലിയര്‍ ഇല്ല. വേറെ ചിത്രങ്ങള്‍ ഉണ്ടോ? എന്നിങ്ങനെ പോവുകയാണ് ചോദ്യങ്ങള്‍. മാത്രമല്ല നടിയെ വിമര്‍ശിച്ച് കൊണ്ടും ചിലര്‍ എത്തിയിരുന്നു. സിനിമയിലേക്കുള്ള അവസരങ്ങള്‍ കുറയുന്നതിന് അനുസരിച്ച് ഇതുപോലെ തുണിയുടെ അളവ് കുറച്ചുളള ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വിട്ട് കൊണ്ടിരിക്കുമെന്നാണ് ഒരാളുടെ കമന്റ്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാഗ അഭിനയിച്ച അവസാന ചിത്രങ്ങള്‍. ശേഷം നടി അഭിനയത്തില്‍ നിന്നും ചെറിയൊരു ഗ്യാപ്പ് എടുത്തിരിക്കുകയാണ്. അതേ സമയം സോഷ്യല്‍ മീഡിയയിലും മറ്റ് പരിപാടികളിലുമൊക്കെ നടി സജീവസാന്നിധ്യമാണ്.

- Advertisement -

അടുത്ത കാലത്തായി ചില കോളേജുകളില്‍ പരിപാടിയ്ക്ക് പോയിട്ടും സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുത്തും നടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week