24.5 C
Kottayam
Friday, June 5, 2026

മനോഭാവമാണ് മുഖ്യം! സഞ്ജുവിനെ കുറിച്ച് വാതോരാതെ സൂര്യകുമാര്‍ യാദവ്

Must read

ഡര്‍ബന്‍: സൂര്യകുമാര്‍ യാദവിന് കീഴിലാണ് മലയാളി താരം സഞ്ജു സാംസണ്‍ വലിയ പിന്തുണ ലഭിക്കുന്നത്. രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം സഞ്ജുവിന് ഓപ്പണിംഗ് റോള്‍ നല്‍കുകയായിരുന്നു. എന്തായാലും ലഭിച്ച അവസരം സഞ്ജു ശരിക്കും മുതലാക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യിലും സെഞ്ചുറി നേടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാവാനും സഞ്ജുവിന് സാധിച്ചു.

നിരവധി പേര്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി. അക്കൂട്ടത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമുണ്ടായിരുന്നു. മത്സരശേഷമാണ് സൂര്യ, സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. സൂര്യയുടെ വാക്കുകള്‍… ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സഞ്ജു നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അവന്‍ 90-കളില്‍ ആയപ്പോഴും കൂറ്റനടികള്‍ക്കാണ് ശ്രമിച്ചത്. ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചത്. അവന്റെ ശരീര ഭാഷയില്‍ അതുണ്ടായിരുന്നു. അത്തരത്തിലുള്ള മനോഭാവമാണ് ടീമിന് വേണ്ടതും.'' സൂര്യ പറഞ്ഞു.

സ്പിന്നര്‍മാരെ ഉപയോഗിച്ചതിനെ കുറിച്ചും സൂര്യ സംസാരിച്ചു. ''സ്പിന്നര്‍മാരെ കൊണ്ടുവന്നതില്‍ വ്യക്തമായ പ്ലാനുണ്ടായിരുന്നു. ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. അത് ഫലം കാണുകയും ചെയ്തു. വിക്കറ്റുകള്‍ നഷ്ടമായാലും ഭീതിയില്ലാതെ കളിക്കുകയെന്നുള്ളതാണ് ഇന്ത്യന്‍ ടീമിന്റെ ശൈലി. ഇതൊരു ടി20 ഗെയിമാണ്, ഞങ്ങള്‍ക്ക് 20 ഓവറുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ നിങ്ങള്‍ക്ക് 17 ഓവറില്‍ 200 സ്‌കോര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണ്.'' സൂര്യ കൂട്ടിചേര്‍ത്തു.

മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ പിന്തുണയെ കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. ''ഞാന്‍ ദുലീപ് ട്രോഫി കളിക്കുമ്പോള്‍, സൂര്യ എന്നോട് സംസാരിച്ചിരുന്നു. അടുത്ത ഏഴ് മത്സരങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യ എനിക്ക് ഉറപ്പ് നല്‍കി. അത് എത്ര സ്‌കോര്‍ ചെയ്താലും തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് സൂര്യ പറഞ്ഞിരുന്നു. ക്യാപ്റ്റനില്‍ നിന്ന് ഇത്തരമൊരു വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കുന്നത്.'' സഞ്ജു ജിയോ സിനിമയോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week