24.5 C
Kottayam
Friday, June 5, 2026

ഒന്നാമതെത്തി ആകാശ എയർ, എയർ ഇന്ത്യയും ഇൻഡിഗോയും പിന്നിൽ

Must read

മുംബൈ:കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട്  വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം നേടി ആകാശ എയർ.  എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ മുൻനിര ഇന്ത്യൻ എയർലൈനുകളെ പിന്തള്ളിയാണ് ആകാശ എയർ ഈ നേട്ടം കൈവരിച്ചത്. 2023 നവംബറിൽ സർവീസുകളിൽ 78.2%  കൃത്യത  (ഓൺ-ടൈം പെർഫോമൻസ് – ഒ.ടി.പി) പാലിച്ചാണ് ആകാശ ഒന്നാമതെത്തിയത്.  77.5%  കൃത്യതയോടെ ഇൻഡിഗോ രണ്ടാം സ്ഥാനത്താണ്.

ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നാല് വിമാനത്താവളങ്ങളിലേക്കുള്ള സർവീസ്, വരവ്, പുറപ്പെടൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് എല്ലാ എയർലൈനുകളുടെയും ഓൺ-ടൈം പെർഫോമൻസ് സൂചിക കണക്കാക്കിയത്.  72.8 ശതമാനം ഒ.ടി.പിയോടെ വിസ്താര മൂന്നാമതും 62.5 ശതമാനം ഒ.ടി.പിയോടെ എയർ ഇന്ത്യ  നാലാമതും എത്തി.41.8 ശതമാനം ഒ.ടി.പിയോടെ സ്പൈസ് ജെറ്റാണ് അഞ്ചാമത്.

ഷെഡ്യൂൾ അനുസരിച്ച് വിമാനക്കമ്പനികൾ കൃത്യസമയത്ത് പുറപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒ.ടി.പി പ്രകടനം അളക്കുന്നത്. ഷെഡ്യൂൾ ചെയ്ത എത്തിച്ചേരൽ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തുമ്പോഴോ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ പുറപ്പെടുമ്പോഴോ ആണ് ഒരു ഫ്ലൈറ്റ് കൃത്യസമയം പാലിച്ചതായി കണക്കാക്കുന്നത്.

 കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ആഭ്യന്തര വിമാനക്കമ്പനികൾ ഗണ്യമായ വളർച്ച കൈവരിച്ചതായും കേന്ദ്രം വെളിപ്പെടുത്തി. 2023 ജനുവരിക്കും 2023 നവംബറിനുമിടയിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1382.34 ലക്ഷം ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലധികം ആണ് വർധന .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week