24.1 C
Kottayam
Monday, September 30, 2024

സിനിമ പരാജയപ്പെട്ടാൽ കീർത്തിയാകും കാരണം; നായികയാക്കിയത് അബദ്ധം ! താരത്തിനെതിരെ മഹേഷ് ബാബു സിനിമയുടെ നിർമ്മാതാക്കൾ!

Must read

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളാണ്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച കീര്‍ത്തി ഇന്ന് തമിഴിലേയും തെലുങ്കിലേയുമെല്ലാം നിറ സാന്നിധ്യമാണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന സര്‍ക്കാരു വാരി പാട്ടയാണ് കീര്‍ത്തിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഇതാദ്യമായാണ് മഹേഷ് ബാബും കീര്‍ത്തി സുരേഷും ഒരുമിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഈ ജോഡിയെ ഓണ്‍ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ പ്രഖ്യാപനം മുതല്‍ ചില മഹേഷ് ബാബു ആരാധകര്‍ കീര്‍ത്തിയുടെ കാസ്റ്റിംഗിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. മറ്റൊരു നടിയെയായിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നതെന്നും കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ലെന്നും ചില ആരാധകര്‍ താരത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും കീര്‍ത്തിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കീര്‍ത്തിയുടെ മ്യൂസിക് വീഡിയോ ആയ ഗാന്ധാരി കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ലെന്നും ഇത് സര്‍ക്കാരു വാരി പാട്ടയുടെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മ്യൂസിക് വീഡിയോയ്ക്ക് തീരെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലെന്നും താരത്തിന്റെ ലുക്കടക്കം അമേച്വറിഷ് ആണെന്നുമാണ് വീഡിയോയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനം. ഒരു വിഭാഗം ആളുകള്‍ വീഡിയോയ്ക്കും കീര്‍ത്തിയുടെ പ്രകടനത്തിനും കയ്യടിക്കുന്നുണ്ട്. ഇതിനോടകം തന്നെ വീഡിയോ ട്രെന്റായി മാറുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെലുങ്ക് മാധ്യമങ്ങളില്‍ സജീവമാകുന്നത്.

മുന്‍നിര കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാലാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരു വാരി പാട്ടയുടെ റിലീസ് കഴിയുന്നത് വരെ കീര്‍ത്തി ഇത്തരത്തിലുള്ള പ്രൊജക്ടുകളുടെ ഭാഗമാകരുതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥ ഇതുവരേയും പുറത്ത് വന്നിട്ടില്ല. കീര്‍ത്തിയോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മഹാനടിയിലൂടെ ദേശീയ പുരസ്‌കാരം അടക്കം നേടിയ നടിയാണ് കീര്‍ത്തി. എന്നാല്‍ കീര്‍ത്തിയുടേതായി ഈയ്യടുത്തിറങ്ങിയ സിനിമകളില്‍ പലതും പരാജയമായിരുന്നു. ഇതിനാല്‍ കീര്‍ത്തി ഭാഗ്യമില്ലാത്ത നായികയാണെന്നും മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാല്‍ കീര്‍ത്തിയാകും കാരണമെന്നും പറഞ്ഞും ചില ആരാധകര്‍ എത്തിയിട്ടുണ്ട്. അതേസമയം കീര്‍ത്തിയെ തളര്‍ത്താനുള്ള ഇത്തരം ശ്രമങ്ങളില്‍ നിന്നും ശക്തമായി തന്നെ കീര്‍ത്തി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കീര്‍ത്തിയുടെ ആരാധകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week