26.2 C
Kottayam
Friday, June 5, 2026

കേരളത്തിൽ 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക്‌ സർക്കാർ അംഗീകാരം

Must read

തിരുവനന്തപുരം : വാടക ഗർഭധാരണം ഇനി കേരളത്തിൽ കൂടുതൽ എളുപ്പമായി നടക്കും. സംസ്ഥാനത്ത്‌ 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക്‌ സർക്കാർ അംഗീകാരം നൽകി. ഒമ്പത്‌ ജില്ലകളിലായിട്ടാണ് 22 സ്വകാര്യ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നിയമ വിരുദ്ധ വാടക ഗർഭധാരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.

വാടക ഗർഭധാരണത്തിന് താല്പര്യമുള്ള ദമ്പതികൾക്ക് നിയമപ്രകാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് കൂടുതൽ വാടക ഗർഭധാരണ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നേരത്തെ കൃത്രിമ ഗർഭധാരണം നടത്താൻ സഹായിച്ചിരുന്ന ചില ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇവരിൽ പലർക്കും ആവശ്യമായ സുരക്ഷാ സൗകര്യങ്ങളോ അംഗീകാരങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് രജിസ്ട്രേഷൻ നടപടികൾ ശക്തമാക്കിയിരുന്നു.

അഞ്ച് ജില്ലകളിലായി 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾ ആണ് ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. അംഗീകാരം ലഭിക്കുന്നതിനായി എആർടി സറോഗസി നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്. നിശ്ചിത ഫീസ് സഹിതം അപേക്ഷ സമർപ്പിച്ച സ്ഥാപനങ്ങൾ പരിശോധിച്ചാണ്‌ അംഗീകാരം നൽകുക. തിരുവനന്തപുരം – 4, കൊല്ലം – 1, പത്തനംതിട്ട – 1, ആലപ്പുഴ – 2, എറണാകുളം – 7, തൃശൂർ – 3, മലപ്പുറം – 1 , കോഴിക്കോട്‌ – 1, കാസർകോട്‌ – 2 എന്നിങ്ങനെയാണ്‌ വാടകഗർഭധാരണ ക്ലിനിക്കുകൾക്ക് അംഗീകാരം നൽകുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week