28.2 C
Kottayam
Friday, June 5, 2026

കാല്‍ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് നാലുവയസുകാരി വീണു; ട്രെയിനിന്റെ ബോഗികള്‍ക്കിടയിലൂടെ ഓടിയെത്തി രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍, കൈയ്യടി

Must read

വര്‍ക്കല: കാല്‍ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് വീണ നാലുവയസുകാരിക്ക് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥര്‍. ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ കുട്ടിയെ ആണ് ഉദ്യോഗസ്ഥര്‍ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയത്. മധുര പുനലൂര്‍ പാസഞ്ചറില്‍ മധുരയില്‍ നിന്നു വര്‍ക്കല സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ തമിഴ്നാട് സ്വദേശികളായ സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകളായ റിയശ്രീയാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ പോലീസുകാരായ വി.ബിനീഷ്, എം.എസ്.ഷാന്‍ എന്നിവര്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗികള്‍ക്കടിയിലൂടെ ട്രാക്കിലേക്ക് ഇറങ്ങിയാണ് കുട്ടിയെ രക്ഷിച്ചത്. മധുര പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍, റിയശ്രീ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങവെയാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്കു കാല്‍ വഴുതി വീണത്.

മൂക്കിനു നേരിയ പരിക്കാണ് കുട്ടിക്ക് ഉള്ളത്. ഉടന്‍ തന്നെ പൊലീസുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ മാനേജര്‍ എം.ശിവാനന്ദന്‍, സ്റ്റാഫ് ആതിര എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിന് ഇപ്പോള്‍ നിറകൈയ്യടികളാണ് ലഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

- Advertisement -

ട്രെയിനപകടത്തില്‍ നിന്നും നാലുവയസുകാരിയെ രക്ഷിച്ച് പോലീസ്
ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ നാലു വയസ്സുകാരിയെ കാര്യമായ പരുക്കേല്‍ക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മധുര പുനലൂര്‍ പാസഞ്ചറില്‍ മധുരയില്‍ നിന്നു വര്‍ക്കല സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ തമിഴ്നാട് സ്വദേശികളായ സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകളായ റിയശ്രീയാണ് അപകടത്തില്‍പ്പെട്ടത്. രക്ഷിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരായ വി.ബിനീഷ്, എം.എസ്.ഷാന്‍ എന്നിവര്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗികള്‍ക്കടിയിലൂടെ ട്രാക്കിലേക്ക് ഇറങ്ങിയാണ് കുട്ടിയെ രക്ഷിച്ചത്.

- Advertisement -

മധുര പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍, റിയശ്രീ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങവെയാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്കു കാല്‍ വഴുതി വീണത്. മൂക്കിനു നേരിയ പരുക്കേറ്റ കുട്ടിയെ പൊലീസുകാര്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. . സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ മാനേജര്‍ എം.ശിവാനന്ദന്‍, സ്റ്റാഫ് ആതിര എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week