24.7 C
Kottayam
Monday, June 8, 2026

കുറച്ച് ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായി, ആൻജിയോപ്ലാസ്റ്റി ചെയ്തു’; സുസ്മിത സെൻ

Must read

ഏതാനും ദിവസങ്ങൾക്ക് മുമ്പ്  ഹൃദയാഘാതം വന്ന കാര്യം വെളിപ്പെടുത്തി നടി സുസ്മിത സെൻ. തന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് 47 കാരിയായ നടി തന്‍റെ ആരോഗ്യ വിവരം ലോകത്തെ അറിയിച്ചത്.  മുൻ മിസ് യൂണിവേഴ്‌സ് കൂടിയായ സുസ്മിതി തന്‍റെ പിതാവ് സുബിർ സെന്നിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞത്. 

“നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും” (എന്റെ പിതാവ് സുബീർ സെന്നിന്‍റെ വിവേക പൂര്‍ണ്ണമായ വാക്കുകളാണ് ഇത്). കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഇട്ടു. ഏറ്റവും പ്രധാനമായി തോന്നിയത്, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാർഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചുവെന്നതാണ്. സമയോചിതമായി എനിക്ക് സഹായം ചെയ്ത നന്ദി പറയേണ്ട കുറേപ്പേരുണ്ട്. മറ്റൊരു പോസ്റ്റിൽ അവരെ ഓര്‍ക്കും. ഈ പോസ്റ്റ് നിങ്ങളെ (എന്റെ അഭ്യുദയകാംക്ഷികളെയും പ്രിയപ്പെട്ടവരെയും) അറിയിക്കാൻ വേണ്ടി മാത്രമാണ്.എല്ലാം ശരിയാണ്, വീണ്ടും പുതിയ ജീവിതത്തിന് ഞാന്‍ റെഡിയാണ്” – സുസ്മിത ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നു.

ബിവി നമ്പർ 1, ഡൂ നോട്ട് ഡിസ്റ്റർബ്, മെയ് ഹൂ നാ, മൈനേ പ്യാർ ക്യൂൻ കിയ, തുംകോ നാ ഭൂൽ പായേംഗേ, നോ പ്രോബ്ലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് സുസ്മിത. ഇന്റർനാഷണൽ എമ്മി നോമിനേറ്റഡ് സീരീസായ ആര്യയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തിയ ഇവര്‍ ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. 

അടുത്തിടെ സുസ്മിത സെന്‍ സ്വയം ഒരു സമ്മാനം നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുസ്മിത  മെഴ്‌സിഡസ് എഎംജി ജിഎൽഇ 53 കൂപ്പെ കാറാണ് തനിക്ക് തന്നെ സമ്മാനമായി നല്‍കിയെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. ബ്യൂട്ടി ആന്‍റ് ദി ബീസ്റ്റ് എന്നാണ് ചിത്രത്തിന് സുസ്മിത ക്യാപ്ഷന്‍ നല്‍കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week