23.4 C
Kottayam
Saturday, October 26, 2024

കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ; ഇന്ത്യക്കാർക്ക് തിരിച്ചടി

Must read

ഒട്ടാവ: കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. ഇന്ത്യ -കാനഡ ബന്ധത്തില്‍ വിള്ളല്‍ വന്നതോടെയാണ് കടുത്ത നടപടിയുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ട്രൂഡോ അറിയിച്ചു. 2024-ല്‍ 4,85,000 ആയിരുന്ന പെര്‍മെനന്റ് റെസിഡെന്‍ഷ്യന്‍ഷിപ്പ് വരും വര്‍ഷങ്ങളിലായി കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ തീരുമാനം. 2025-ല്‍ 3,95,000 ആയും, 2026-ല്‍ 3,80,000 ആയും, 2027-ല്‍ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്‌സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം.ഇത് കാനഡയിലേക്ക്‌ കുടിയേറാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.

രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി കൂടുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം. മികച്ച വിദ്യാഭ്യാസവും ജീവിതസാഹചര്യവും ആഗ്രഹിച്ചുവരുന്ന വിദേശവിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കും. മുന്‍വര്‍ഷത്തേക്കാളും 35% കുറവ് സ്റ്റുഡന്റ് പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.

കൂടാതെ വരുംവര്‍ഷങ്ങളില്‍ പത്ത് ശതമാനം വീതം എണ്ണം കുറയ്ക്കാനും തീരുമാനമായി. കുടിയേറ്റനയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നുവെന്ന ജനങ്ങളുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുകയാണെന്ന് മാസങ്ങള്‍ക്ക് മുന്‍പേ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം അനിവാര്യമാണെന്നും കൃത്യമായ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണെന്നും ട്രൂഡോ പറഞ്ഞു. അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിര്‍ത്തികളില്‍ കൃത്യമായ രേഖകള്‍ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല.വിസകള്‍ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു.

ജൂലൈയില്‍ മാത്രം 5000-ത്തിലധികം പേരുടെ വിസയാണ്‌ സര്‍ക്കാര്‍ റദ്ദാക്കിയത്. ഇവരില്‍ വിദ്യാര്‍ത്ഥികള്‍, ജോലി തേടിയെത്തിയവര്‍, ടൂറിസ്റ്റുകള്‍ എന്നിവരും ഉള്‍പ്പെടും. ഈ വര്‍ഷം ആദ്യം മുതലേ ട്രൂഡോ സര്‍ക്കാര്‍ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകള്‍ക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസ് : യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം : പോക്സോ കേസില്‍ യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമേ 4,37,000 രൂപ പിഴയും അടയ്ക്കണം. മഞ്ചേരി പോക്സോ കോടതിയുടേതാണ്...

ഏതോ നാട്ടിൽ ആർക്കോവേണ്ടി യുദ്ധം ചെയ്ത് ജീവിതം ഹോമിയ്ക്കുന്നവര്‍; ചെയ്യുന്നു;അമേരിക്കന്‍ സൈനികരെ പരിഹസിച്ച് മിയ ഖലീഫ

ദുബായ്‌:ആരുടെയോ രാജ്യത്ത് ആര്‍ക്കോ വേണ്ടി ജോലിചെയ്ത് ജീവിതം പാഴാക്കുന്നവരാണ് യു.എസ്. പട്ടാളക്കാരെന്ന് പരിഹസിച്ച് മിയ ഖലീഫ. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിയ പട്ടാളക്കാരെ പരിഹസിക്കുന്നത്. കടുത്ത മാനസിക പ്രശ്‌നങ്ങളുമായി യുദ്ധമുഖത്തുനിന്ന് മടങ്ങിയെത്തുന്ന പട്ടാളക്കാര്‍ക്ക്...

ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത,തിമിം​ഗിലം കരയിലെ ജീവി അല്ലാത്തത് ഭാ​ഗ്യം; ആഞ്ഞടിച്ച്‌ ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് ഹൈക്കോടതി. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ...

സൗമ്യയും പ്രചരണത്തിനെത്തും; കോൺഗ്രസ്സ് പ്രവർത്തകർ വേട്ടയാടൽ നിർത്തിയാൽ സൗമ്യയുടെ വരവും വൈകും: പി സരിൻ

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ എകെ ഷാനിബിന്റെ മത്സര രം​ഗത്തുനിന്നുള്ള പിന്മാറ്റം അൻവറിന്റെയും യുഡിഎഫിന്റെയും പോലെ ഒളിച്ചുകളി രാഷ്ട്രീയമല്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കോൺഗ്രസുകാർ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നത്...

തിരുവനന്തപുരത്ത് കനത്ത മഴ; മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയില്‍

തിരുവനന്തപുരം:കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് ഇടിഞ്ഞ് വീണു. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. ഇന്ന്...

Popular this week