KeralaNews

വിമുക്തഭടനെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം: വിമുക്തഭടനെ ആളൊഴിഞ്ഞ പറമ്പിലെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃത്താല വേങ്ങശ്ശേരി കൂട്ടാക്കിൽ ഗോവിന്ദൻകുട്ടി (73)യെയാണ് ചൊവ്വാഴ്ച രാവിലെ നീലിയാടുള്ള ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ അതിർത്തിയായ നീലിയാട്ടിൽ പഴയ വാഹനഭാഗങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന് സമീപം പഴയ ഷെഡിന് പുറകിലുള്ള ചായ്പ്പിലാണ് ഗോവിന്ദൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഏതാനും വർഷങ്ങളായി കുടുംബവുമായി ബന്ധമില്ലാതിരുന്ന ഗോവിന്ദൻ കുട്ടി, നീലിയാടും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞിരുന്നത്. രണ്ടുദിവസം മുൻപ് മദ്യപാനത്തിനിടയിൽ ചിലരുമായി തർക്കം ഉണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം പോലീസ് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിമുക്തഭടനും മുൻ എഫ്.എ.സി.ടി. ജീവനക്കാരനുമായിരുന്ന ഗോവിന്ദൻ കുട്ടി, കുമ്പിടി ഉമ്മത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫാമിൽ ജോലിക്കാരനായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button