26.9 C
Kottayam
Tuesday, April 23, 2024

മലയാളി യുവാവ് ദുബായില്‍ മരിച്ചു

Must read

ദുബായ്: തലശ്ശേരി സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ജോലിക്കിടെയുണ്ടായ അപകടത്തിലാണ് തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29) മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ജബല്‍ അലിയില്‍ ലിഫ്റ്റുകള്‍ അസംബിള്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം.

കോടിയേരി മുല്ലോളി രവീന്ദ്രെന്റയും ശ്യാമളയുടെയും മകനാണ്. സഹോദരങ്ങള്‍: റനീഷ്, റന്യ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week