32.3 C
Kottayam
Friday, March 29, 2024

ജോളിയുടെ ഷാള്‍ നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

Must read

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത ജോളിയെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോളാണ് ജോളിയെ അജ്ഞാതനായ യുവാവ് സ്പര്‍ശിക്കാന്‍ ശ്രമിച്ചത്.

ജോളിയുടെ ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ച ഇയാളെ പോലീസ് ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കനത്ത സുരക്ഷയിലാണ് ജോളിയെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റി വാര്‍ഡിന് മുന്നില്‍ തടിച്ചു കൂടി. ഇവര്‍ക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെ യുവാവ് ജോളിയുടെ മുഖം മറച്ച ഷോള്‍ നീക്കം ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ക്ക് അകമ്പടി സേവിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week