32.8 C
Kottayam
Friday, March 29, 2024

വാഹനത്തിന് സൈഡ് കൊടുത്തില്ല; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

Must read

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. സൂരജിന്റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം ആഴാകുളത്ത് വൈകിട്ട് 7.30 ഓടെയാണ് സംഭവം.

 

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരിന്നു. സംഭവത്തില്‍ തൊഴിച്ചല്‍ സ്വദേശി ഓട്ടോ ഡ്രൈവറായ മനു(26)വിനെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week