32.8 C
Kottayam
Friday, March 29, 2024

കാമുകനൊപ്പം കറങ്ങാനിറങ്ങിയ 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 29 കാരന്‍ പിടിയില്‍

Must read

മധുര: കാമുകനോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ 29കാരന്‍ അറസ്റ്റില്‍. മേലൂരിനടുത്തുള്ള കിദരിപട്ടിക്ക് സമീപം ഉപ്പടൈപട്ടി എസ് നാച്ചന്‍ (29) ആണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ പ്രതി പെണ്‍കുട്ടിയെയും കാമുകനെയും ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. നഗരത്തിലെ പൊന്നഗരത്ത് നിന്നുള്ള 15 വയസുള്ള പെണ്‍കുട്ടിയും കാമുകന്‍ ശരവണനും കാട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കാട്ടില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഇവര്‍ ക്ഷേത്രം സന്ദര്‍ശിച്ചതായും മാതാപിതാക്കളുടെ അനുമതിയോടെയാണ് ഇവര്‍ വന്നതെന്നും പോലീസ് പറഞ്ഞു.

അവര്‍ കാട്ടിലേക്ക് കടക്കുമ്പോള്‍, പ്രതി ഫോറസ്റ്റ് ഓഫീസര്‍ എന്ന വ്യാജേന അവരെ സമീപിച്ച് വനത്തിലേക്ക് അതിക്രമിച്ചുകയറി എന്നാരോപിച്ച് ഭീഷണിപ്പെടുത്തി. അവരുടെ മൊബൈല്‍ ഫോണും പണവും പിടിച്ചു വാങ്ങിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരിന്നു. സംഭവത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവം മാതാപിതാക്കളോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം പോലീസ് നാച്ചനെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week