24.6 C
Kottayam
Friday, March 29, 2024

ക്യാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Must read

കോഴിക്കോട്: അറബികടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. മഴ ശക്തി പ്രാപിച്ചതോടെ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലുപ്പുറം ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മഹാരാഷ്ട്ര തീരത്ത് നിന്നും 210 കിമീ അകലെ നിന്നാണ് കാറ്റ് ശക്തി പ്രാപിച്ച് നീങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week