30.6 C
Kottayam
Saturday, April 20, 2024

തന്റെ പല പോസിലുള്ള നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു; ഡെയ്‌ലി മെയിലിനെതിരെ പരാതി നല്‍കി വനിതാ എം.പി

Must read

കാലിഫോര്‍ണിയ: തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ഡെയ്ലി മെയിലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് എം.പി കാറ്റി ഹില്ലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡെയ്ലിമെയിലിന്റെ ഓണ്‍ലൈനിലാണ് കാറ്റി ഹില്ലിന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. എത്രയും പെട്ടെന്ന് ചിത്രങ്ങള്‍ സൈറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് കില്ലിന്റെ അഭിഭാഷകന്‍ പത്രത്തിനയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. നഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം ഹില്ലിന്റെ ശരീരത്തില്‍ നാസികളുടേതിന് സമാനമായ ചിഹ്നം പച്ചകുത്തിയിട്ടുണ്ടെന്നും പത്രം റിപ്പോട്ട് ചെയ്തിരുന്നു. എന്നാല്‍ ഹില്‍ ഇക്കാര്യം നിഷേധിക്കുകയും പത്രത്തിനെതിരെ അപകീര്‍ത്തി കേസ് നല്‍കുകയായിരിന്നു.

അതേസമയം ഹില്‍ സഭയിലെ ഒരു സ്റ്റാഫുമായി വഴിവിട്ട ബന്ധത്തിലാണെന്നും സഭാചട്ടങ്ങള്‍ ലംഘിച്ചുവെന്നും കാണിച്ച് ഹില്ലിനെതിരെ എത്തിക്സ് കമ്മിറ്റി അന്വേഷണവും നടത്തുന്നുണ്ട്. എന്നാല്‍ ഒരു സ്റ്റാഫുമായി തനിക്ക് അനുചിതമായ ബന്ധമുണ്ടെന്ന് ഹില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കീഴുദ്യോഗസ്ഥയുമായുള്ള ബന്ധം ശരിയല്ലെന്ന് എനിക്കറിയാം എന്നാല്‍ ബന്ധം തുടരാനാണ് തന്റെ തീരുമാനം, അതിന് ക്ഷമ ചോദിക്കുന്നു. അവള്‍ക്ക് ഏറ്റവും നല്ലതുവരണം എന്നല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ വിഷമഘട്ടത്തില്‍ എല്ലാവരും അവളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഹില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week