പെരുമ്പാവൂര്‍: നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകീട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്.
മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി മര്‍ദിക്കാന്‍ തുടങ്ങിയതോടെ സമീപമുള്ള വ്യാപാരികള്‍ ഇടപെടുകയും ഇരുവരും പിന്‍വാങ്ങുകയും ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ അടിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെരുമ്പാവൂര്‍ നഗരത്തില്‍ പകല്‍ സമയങ്ങളിലും ഇതരസംസ്ഥാനക്കാര്‍തമ്മില്‍ പോരടിക്കുന്നതും പരസ്യമായ ലഹരി ഉപയോഗവും വ്യാപകമായിരിക്കുകയാണ്. പോലീസും എക്‌സൈസും ഇടപെടുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല. നഗരത്തില്‍ തിരക്കേറിയ ഭാഗത്താണ് തിങ്കളാഴ്ച അടിപിടിയുണ്ടായത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News