കൊച്ചി: വൈപ്പിനില്‍ പൊള്ളലേറ്റ് യുവതി മരിച്ചു. നായരമ്പലം സ്വദേശിനി സിന്ധു(30)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകനെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളാണ് സംഭവം ആദ്യം കണ്ടത്. യുവതി നല്‍കിയ മൊഴിയില്‍ അയല്‍വാസിയായ യുവാവിന്റെ പേരുണ്ട്.
ഇയാള്‍ക്കെതിരെ യുവതി രണ്ടു ദിവസം മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഞാറയ്ക്കല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News