പാലക്കാട്: കാട്ടാനയെ ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലക്കാട്-കോയമ്പത്തൂര്‍ വനാതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് സംഭവം. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു ആനയുടെ ജഡം.
ഇതേ തുടര്‍ന്ന് രക്തസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലെ അനിമല്‍ ഡിസീസ് ഇന്റലിജന്‍സ് യൂണിറ്റ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വനമേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. 12-14 വയസുള്ള ആനയാണ് ചരിഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News