ചണ്ഡീഗഡ്: ഭാര്യയുടെ പരപുരുഷബന്ധം ഭര്‍ത്താവിന് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുകയെന്നും ഇത് ഭര്‍ത്താവിനോടുള്ള മാനസിക പീഡനമാണെന്നും പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍. അത്തരത്തിലുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രാജന്‍ ഗുപ്ത, ജസ്റ്റിസ് മഞ്ജരി നെഹ്രു കൗള്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ വിധി. ഇത് യഥാര്‍ത്ഥത്തില്‍ വലിയ ക്രൂരതയാണെന്നും കോടതി പറഞ്ഞു.
ഗുഡ്ഗാവ് കുടുംബ കോടതി വിധിയെതിരെ ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടായിരുന്നതിനാലാണ് ഭര്‍ത്താവ് വിവാഹമോചനം നേടിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ഭര്‍ത്താവ് സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും ഗുഡ്ഗാവ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് യുവതി സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.