27.3 C
Kottayam
Friday, April 19, 2024

ആധുനിക ടോയ്ലറ്റ് ഫ്ലഷിൽ എന്തിനാണ് വലുതും ചെറുതുമായ രണ്ടു ബട്ടണുകൾ കൊടുത്തിരിക്കുന്നത്

Must read

കൊച്ചി:നമ്മുടെയൊക്ക നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്നതും കാണുന്നതുമായ ചില വസ്തുക്കളുടെ ശരിയായ ഉപയോഗം എന്താണ് എന്ന് ഇപ്പോഴും അറിയില്ല എന്നതാണ് വാസ്തവം. നമുക്കറിയാംഏതൊരു വീടിന്റെയും ഓഫീസിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് വാഷ്‌റൂം. ഇന്ന് കണ്ണഞ്ചിപ്പിക്കുന്ന വ്യത്യസ്തതരം മുകൾ വാഷ് റൂമുകൾ നമുക്ക് കാണാൻ കഴിയും.

വാഷ് റൂമുകളിൽ കാണുന്ന ഒട്ടുമിക്ക വസ്തുക്കളുടെയും ഉപയോഗം വൃത്തിയാക്കുക എന്നതിലുപരി അതിന്റെ ശരിയായ ഉപയോഗം പൊതുവേ ഒട്ടുമിക്ക ആളുകൾക്കും അറിയില്ല. അതിനൊരു ഉദാഹരണമാണ് ടോയ്ലറ്റ് ഫ്ലെഷിലുള്ള രണ്ട് ഇവ രണ്ടിനെയും ശരിയായ ഉപയോഗം എന്താണ് എന്ന് നിങ്ങൾ എപ്പോഴെങ്കിലും എന്നാൽ യഥാർത്ഥത്തിൽ അതിൻറെ ഉപയോഗ രീതിയെ കുറിച്ചാണ് ഞങ്ങൾ ഇന്ന് പറയാൻ എന്താണ് എന്ന് നോക്കാം.

ആധുനിക ടോയ്‌ലറ്റുകളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട രണ്ട് സംവിധാനങ്ങളാണ് പ്രെസ്സ് ചെയ്യാനുള്ള ലിവറുകൾ അഥവാ ബട്ടണുകൾ. വാസ്തവത്തിൽ ഈ രണ്ട് ബട്ടണുകളും ഒരേ എക്സിറ്റ് വാൾവിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിൽ വലിയ ബട്ടൺ അമർത്തുമ്പോൾ കൂടുതൽ വെള്ളം വരികയും നന്നായി വൃത്തിയാക്കുകയും ചെയ്യുന്നു. അതായത് വലിയ ബട്ടൺ അമർത്തുമ്പോൾ ഏകദേശം 6 ലിറ്ററോളം വെള്ളം പുറത്തേക്ക് വരുന്നു.

അതേ സമയം ചെറിയ ബട്ടൺ അമർത്തുമ്പോൾ ഏകദേശം 3 മുതൽ 4.5 ലിറ്റർ വരെ വെള്ളം മാത്രമേ വരികയുള്ളൂ. അതിനാൽ ജനങ്ങളുടെ സൗകര്യാർത്ഥം ആവശ്യത്തിന് അനുസരിച്ച് വെള്ളമധികം പാഴാകാതെ വെള്ളത്തിൻറെ ഉപയോഗം കണക്കിലെടുത്ത് ഈ രണ്ട് ബട്ടണുകളും ഫ്ലഷിൽ നൽകിയിരിക്കുന്നു. ഇതിലൂടെ ധാരാളം വെള്ളം നമുക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും. ഇതിലൂടെ വെള്ളത്തിൻറെ അമിത ഉപയോഗം എത്രത്തോളം നിയന്ത്രിക്കാൻ കഴിയുമെന്ന കാര്യത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ചില റിപ്പോർട്ടുകൾ പ്രകാരം ഒരു വീട്ടിൽ സിംഗിൾ ഫ്ലഷ് സംവിധാനത്തിന് പകരമായി ഡ്യുവൽ ഫ്ലഷിംഗ് സംവിധാനം നടപ്പിലാക്കുകയാണ് എങ്കിൽ ഏകദേശം 20,000 ലിറ്ററോളം വെള്ളം ഒരു വർഷം നിങ്ങൾക്ക് നിങ്ങൾക്ക് ലഭിക്കുവാനായി സാധിക്കും. മുഴുവൻ ലാഭിക്കാം. എന്നിരുന്നാലും ഇതിന്റെ ഇൻസ്റ്റാളേഷൻ ഒരു സാധാരണ ഫ്ലഷ് ഇൻസ്റ്റാൾ ചെയ്യുന്നതിനേക്കാൾ അപേക്ഷിച്ച് അൽപ്പം ചെലവേറിയതാണ്.

എന്നിരുന്നാലും നിങ്ങളുടെ വീട്ടിൽ വരുന്ന വെള്ളത്തിൻറെ ബില്ല് ഗണ്യമായി കുറയ്ക്കാൻ ഇത് വളരെയധികം ഉപയോഗപ്പെടും. അതുകൊണ്ടുതന്നെ ഡുവൽ ഫ്ലെഷിംഗ് സംവിധാനമുള്ള വാഷ് റൂമുകൾ സ്ഥാപിക്കുന്നത് തുടക്കത്തിൽ അല്പം ചെലവേറിയതാണെങ്കിലും ഭാവിയിൽ നിങ്ങൾക്ക് അത് ഏറെ ഉപയോഗപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

വിക്ടർ പാപനെക് എന്ന വ്യക്തിയാണ് ഈ ആശയത്തെ കുറിച്ച് ആദ്യമായി സംസാരിച്ചത്. കഡ്യുവൽ ഫ്ലഷ് ആശയത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇതൊരു അമേരിക്കൻ വ്യവസായ ഡിസൈനറായ വിക്ടർ പാപനെക്കിന്റെ മനസ്സിൽ തെളിഞ്ഞ ഒരു ആശയമാണ്. 1976-ൽ വിക്ടർ പെപ്‌നെക് പുറത്തിറക്കിയ തന്റെ പുസ്തകമായ ‘ഡിസൈൻ ഫോർ ദ റിയൽ വേൾഡ്’ തരത്തിലുള്ള ഒരു ഡ്യുവൽ ഫ്ലഷ് സംവിധാനത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week