അബുദാബി;വാട്സ്ആപ്പ് വഴി യുവതിയെ അപകീർത്തിപ്പെടുത്തുന്ന മെസ്സേജ് അയച്ച യുവാവിന് വൻ തുക പിഴ. അബുദബിയിലാണ് സംഭവം അരങ്ങേറിയത്. അബുദാബി കോടതി തന്നെയാണ് ഏതാണ്ട് അര കോടി രൂപയോളം ഇന്ത്യൻ രൂപ വരുന്ന പിഴ യുവാവിന്റെ മേൽ ചുമത്തിയത്. ഈ തുകയിൽ പരാതിക്കാരിയായ യുവതിക്ക് നൽകേണ്ട നഷ്ടപരിഹാര തുകയും ഉൾപെടും.
യുവതി തനിക്കയച്ച സന്ദേശങ്ങൾ സഹിതം പൊലീസിൽ ബന്ധപെടുകയായിരുന്ന. അതികം വൈകാതെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐ.റ്റി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചു എന്ന പേരിലാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News