വയനാട്ടില്‍ 14 അംഗ ഹൈവേ കവര്‍ച്ച സംഘത്തെ അറസ്റ്റ് ചെയ്തു.

കല്‍പ്പറ്റ: വയനാട്ടില്‍ ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിവന്ന 14 അംഗ യുവാക്കളുടെ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.മൈസൂരില്‍ സ്വര്‍ണ്ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് വെങ്ങപ്പള്ളി സ്വദേശികളായ യുവാക്കളെയാണ് മാരകായുധങ്ങളുമായി എത്തിയ 14 അംഗ സംഘം ആക്രമിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്തത് .ചൊവ്വാഴ്ച രാത്രി മീനങ്ങാടി കുട്ടിരായിന്‍ പാലത്തിനടുത്ത് ദേശീയ പാതയിലായിരുന്നു കവര്‍ച്ച.പ്രതികള്‍ മുമ്പും കവര്‍ച്ചാ കേസുകളില്‍ പ്രതികളാണ്.