തൊടുപുഴ:കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷൻ ഫോറസ് ഓഫീസർ വിജിലൻസ് പിടിയിൽ.തടി വിറക് കയറ്റിക്കൊണ്ടു പോകുന്നതിനുള്ള അനുമതിയ്ക്കായി
5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തൊടുപുഴ റേഞ്ച് അറക്കുളം സെക്ഷൻ ഫോറസ്റ്റ്
ഓഫീസർ എ.എം.സലീമിനെ വിജിലൻസ് അറസ്റ്റു ചെയ്തത്.
കുളമാവ് പോലീസ് സ്റ്റേഷനു പുറകിലുള്ള രാധാകൃഷ്ണൻ എന്നയാളുടെ വസ്തുവിലെ പാഴ് തടികൾ പരാതിക്കാരനായ
കെ.എസ്. ദാസ് വാങ്ങി മുറിച്ചുമാറ്റി കൊണ്ടുപോകുന്നതിന് അനുമതി ലഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അറക്കുളം സെക്ഷൻ
ഫോറസ്റ്റ് ഓഫീസർക്ക് അപേക്ഷ നൽകി. തുടർന്ന് കാലതാമസം വന്നപ്പോൾ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആയ എ.എം. സലീമിനെ നേരിൽ കണ്ടു കാര്യം ധരിപ്പിച്ചപ്പോൾ അനുമതി
നൽകുന്നതിന് 5000 രൂപ കൈക്കൂലി
ആവശ്യപ്പെടുകയുമാണുണ്ടായത്.
ഈ വിവരം കെ.എസ്. ദാസ് കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട്
വി.ജി.വിനോദ് കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് യുണിറ്റ് ഡി. വൈ. എസ്.
പി വി.ആർ .രവികുമാറിന്റെ നേതൃത്വത്തിൽ വിജിലൻസ് കെണി ഒരുക്കി ഇന്ന് വൈകുന്നേരം 03.45 ന് മൂലമറ്റത്തുള്ള അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വെച്ച്
5000 രൂപ കൈക്കൂലി തുകയായി കൈപ്പറ്റുന്നതിനിടെ സലിമിനെ വിജിലൻസ് കയ്യോടെ പിടികൂടുകയാണുണ്ടായത്.
വിജിലൻസ് സംഘത്തിൽ ഡി. വൈ. എസ്. പിയെ കൂടാതെ ഇടുക്കി യുണിറ്റ് ഇൻസ്പെക്ടർ ശ്രീ. കെ.എൻ.രാജേഷ് കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ ശ്രീ. റിജോ പി ജോസഫ്. ആലപ്പുഴ വിജിലൻസ് യുണിറ്റ് ഇൻസ്പെക്ടർ ശ്രീ. പ്രശാന്ത്എസ്.ഐമാരായ ശ്രീ.സന്തോഷ്, സാമുവേൽ ജോസഫ്, അസി.സബ് ഇസ്പെക്ടർ ശ്രീ.ബിജു കുര്യൻ തുടങ്ങിയവരും
ഉണ്ടായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ നാളെ മൂവാറ്റുപുഴ വിജിലൻസ്കോടതി മുൻപാകെ ഹാജരാക്കും.