30.6 C
Kottayam
Saturday, April 20, 2024

വാഹനങ്ങൾക്ക് വൻ നികുതിയിളവ് പ്രഖ്യാപിച്ച് ഈ സംസ്ഥാനം

Must read

പനാജി :രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത് വാഹന വിപണിയെയാണ്. വിൽപ്പന കുത്തനെ ഇടിഞ്ഞതോടെ മിക്ക കമ്പനികളും ഉദ്പാദനം കുറച്ചു.ഇതോടെയാണ് വാഹനവില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍, എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും റോഡ് നികുതിയില്‍ വന്‍ കുറവ് വരുത്തി ഗോവൻ സർക്കാർ രംഗത്തെത്തിയിരിയ്ക്കുന്നത്. ഗതാഗതവകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും നികുതി നേര്‍പകുതിയായി കുറച്ചു. കാറുകള്‍ക്ക് വിലയുടെ 9 മുതല്‍ 13 ശതമാനവും, ഇരുചക്ര വാഹനങ്ങള്‍ക്ക് വിലയുടെ 9 മുതല്‍ 15 ശതമാനവുമാണ് നികുതിയെങ്കിൽ ഇതിന്‍റെ നേര്‍പകുതി ഇനി നല്‍കിയാല്‍ മതിയാകും. ഉദാഹരണത്തിന് അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 9 ശതമാനം നിരക്കില്‍ 45000 രൂപ നല്‍കേണ്ടതെങ്കിൽ 22500 ആയി കുറയും. മൂന്നുമാസത്തേക്കാണ് ഈ പദ്ധതി. ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇളവ് ലഭിക്കും.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week