കണ്ണൂർ: തളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നിർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം. എൽഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥി ലതാ സുരേഷ് തോറ്റു. വനിത സംവരണ വാർഡിൽ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷാണ് സ്ഥാനാർത്ഥി.
കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയൽക്കിളികളെ എതിരാളിയായി പോലും കാണ്ടിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News