മസ്കറ്റ് : കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് പദ്ധതിയില്‍ ഒമാനില്‍ നിന്നും 14 സര്‍വീസുകള്‍ കൂടി. ഇതില്‍ കേരളത്തിലേക്ക് എട്ടു വിമാനങ്ങള്‍ ആണുള്ളത്. ജൂണ്‍ 9 മുതല്‍ 23 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു മുന്‍ഗണനാ ക്രമത്തിലാണു യാത്രക്കാരെ തിരഞ്ഞെടുക്കുക.
കേരളത്തിലേക്കുള്ള വിമാനങ്ങള്‍
ജൂണ്‍ 10: സലാല – കൊച്ചി, മസ്കത്ത് – കോഴിക്കോട്,
12: മസ്കറ്റ് – തിരുവനന്തപുരം
14: മസ്കറ്റ്-കണ്ണൂര്‍
18: മസ്കറ്റ് – തിരുവനന്തപുരം
19: മസ്കറ്റ്-കൊച്ചി
21: മസ്കറ്റ്-കൊച്ചി
23: മസ്കറ്റ്-കോഴിക്കോട്
മറ്റു വിമാനങ്ങള്‍
ജൂണ്‍ : 9: മസ്കറ്റ് -വിജയവാഡ
11: മസ്കറ്റ് – ഡല്‍ഹി
13 : മസ്കറ്റ് -കോയമ്പത്തൂര്‍,
15 : മസ്കറ്റ് -ലക്നൗ,
16 : മസ്ക്കറ്റ് -മുംബൈ
17 : മസ്ക്കറ്റ് – ബെംഗളൂരു-മംഗളൂരു
അതിനിടെ രണ്ടു മലയാളികള്‍ കൂടി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടുദിവസം മുമ്പ് മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ് (24), തൃശൂര്‍ പഴയന്നൂര്‍ തെക്കേക്കളം വീട്ടില്‍ മുഹമ്മദ് ഹനീഫ (53) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിക്കുന്നതിന് മുന്‍പ് ഇവര്‍ കോവിഡ് പരിശോധന നടത്തിയിരുന്നില്ല. മരണ ശേഷം സാംപിള്‍ പരിശോധിച്ചതോടെയാണ് ഇവര്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.
പനിയെ തുടര്‍ന്ന് അല്‍ ഗുബ്രയിലെ എന്‍എംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശുഹൈബ് മരണപ്പെടുന്നത്. സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയ മസ്കത്തില് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മാതാവിനൊപ്പമാണ് ശുഹൈബ് താമസിച്ചിരുന്നത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാതാവിനും കഴിഞ്ഞ ആഴ്ചയില്‍ പനിയുണ്ടായിരുന്നു.
മുഹമ്മദ് ഹനീഫ കഴിഞ്ഞ ദിവസം ഗാലയില്‍ താമസസ്ഥലത്തു കുഴഞ്ഞു വീണാണ് മരണപ്പെട്ടത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.