27.6 C
Kottayam
Friday, March 29, 2024

പാലക്കാട് അഞ്ജാതന്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

Must read

പാലക്കാട്: പാലക്കാട് അഞ്ജാതന്‍ വീട്ടില്‍ കയറി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയിലാണ് സംഭവം. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയെയാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പട്ടു.

സജിത വീട്ടില്‍ തനിച്ചുള്ളപ്പോഴായിരുന്നു ഇയാള്‍ വീട്ടില്‍ കേറി വെട്ടിയത്. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ സജിതയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിങ്കെിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. ആക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നെന്മാറ പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week