35.2 C
Kottayam
Wednesday, April 24, 2024

ഊബര്‍ ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

Must read

തൃശൂര്‍: ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. തൃശൂര്‍ ആമ്പല്ലൂരില്‍ വെച്ചാണ് സംഭവം. ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കാര്‍ തട്ടിയെടുത്തത്. പുലര്‍ച്ചെ ദിവാന്‍ജി മൂലയില്‍ നിന്ന് പുതുകാടിലേക്ക് പോകാന്‍ വിളിച്ച രണ്ടു പേരാണ് ആക്രമിച്ചത്. വിവരമറിഞ്ഞു പിന്തുടര്‍ന്നെത്തിയ പോലീസ് കാലടിയില്‍ വെച്ച് കാര്‍ പിടികൂടി. രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചവെന്നും സിസിടിവി പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ്
ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഡ്രൈവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week