34 C
Kottayam
Friday, April 19, 2024

‘മൂന്നാംലിംഗം, ഭിന്നലിംഗം പ്രയോഗം വേണ്ടേ വേണ്ട..’ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവുവെന്ന് സാമൂഹ്യനീതി വകുപ്പ്

Must read

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളെ മൂന്നാംലിംഗം, ഭിന്നലിംഗം, എന്നിങ്ങനെ വിശേഷിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കി സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി. ഔദ്യോഗികരേഖകളിലും ഈ പദമേ ഉപയോഗിക്കാവൂ.

ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും രേഖകളില്‍ ഉപയോഗിക്കുന്നതും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രയാസമുണ്ടാക്കുന്നതായി മനസ്സിലായതിനെ തുടര്‍ന്നാണ് ഇടപെടല്‍. ഈ വിഷയം സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് തത്തുല്യമായ പദം ലഭിക്കുന്നതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് ഉപയോഗിക്കണമെന്ന് ഉത്തരവിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week