അരൂരിലും എറണാകുളത്തും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കും: തുഷാര്‍ വെള്ളാപ്പള്ളി

Get real time updates directly on you device, subscribe now.

ആലപ്പുഴ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ അരൂരിലും എറണാകുളത്തും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് വിജയ പ്രതീക്ഷയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളി. എന്നാല്‍ കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ സാധ്യതയുണ്ട്. അരൂരിലും എറണാകുളത്തും ജയസാധ്യതയില്ലെന്ന് പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബിജെപി-ബിഡിജെഎസ് ഭിന്നത തുടരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് തുഷാറിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുന്‍പേ രണ്ടു മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തന്നെ പറഞ്ഞതിനെതിരേ ബിജെപി രംഗത്തുവരാനും സാധ്യതയുണ്ട്.

Loading...
Loading...

Comments are closed.

%d bloggers like this: