28.4 C
Kottayam
Wednesday, April 24, 2024

പാസ്പോർട്ട് മടക്കി നൽകി, തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങുന്നു

Must read

തിരുവനന്തപുരം: എസ്.എൻ.ഡി.പി നേതാവ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം. തുഷാർ പ്രതിയായ അജ്‌മാനിലെ ചെക്കു കേസിൽ തുഷാറിന് പാസ്പോർട്ട് തിരിച്ചു ലഭിച്ചതോടെയാണ് മടങ്ങി വരവിന് വഴി തെളിഞ്ഞത്. ഇത് നീതിയുടെ വിജയമാണെന്ന് തുഷാർ പ്രതികരിച്ചു.

പരാതിക്കാരന്‍റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹർജി കോടതി തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചു നൽകി.

നേരത്തേ നാട്ടിലേക്ക് തുഷാർ പോകുന്നത് തടയാൻ നാസിൽ നൽകിയ സിവിൽ കേസും കോടതി തള്ളിയിരുന്നു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാർ വാദിച്ചിരുന്നു. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന യുഎഇ സ്വദേശിയുടെ പരാതിയിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week