തൃശൂരില്‍ റെയ്ഡ് 121 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു,സ്വര്‍ണ്ണക്കടകളില്‍ പരിശോധന തുടരുന്നു

തൃശൂര്‍: ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 121 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. 30 കോടിരൂപ വിപണിമൂല്യമുളള സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.17 പേര്‍ അറസ്റ്റിലായി. തൃശൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.

റെയ്ഡില്‍ പണമായി രണ്ട് കോടി രൂപയും 2000 യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. കണക്കില്‍പ്പെടാത്ത സ്വര്‍ണവും പണവുമാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. തൃശൂരിലെ വിവിധ സ്വര്‍ണാഭരണ കേന്ദ്രങ്ങളിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. മുന്‍കൂട്ടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 21 ഇടങ്ങളില്‍ റെയ്ഡ് നടന്നു. റെയ്ഡ് തുടരുന്നതായാണ് വിവരം.

Loading...

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ നടത്തുന്ന കോടതിയില്‍ അറസ്റ്റിലായവരെ ഹാജരാക്കും.

Loading...

Comments are closed.

%d bloggers like this: