24 C
Kottayam
Saturday, November 23, 2024

ഇന്‍കം ടാക്സിന്‍റെയും ഇഡിയുടെയും വിരട്ടല്‍ വേണ്ട,ഇങ്ങോട്ട് കേസെടുത്താല്‍ അങ്ങോട്ടും കേസെടുക്കുമെന്നും തോമസ് ഐസക്ക്

Must read

ആലപ്പുഴ:എൻഫോഴ്സ്മെന്‍റിന് പിന്നാലെ കിഫ്ബിക്കെതിരെ ആദായ നികുതിവകുപ്പും ഇഡിയും അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഇന്‍കം ടാക്സിന്‍റെയും ഇഡിയുടെയും വിരട്ടല്‍ വേണ്ടെന്നായിരുന്നു തോമസ് ഐസക്കിന്‍റെ പ്രതികരണം. അതൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ മതിയെന്നും ഇങ്ങോട്ട് കേസെടുത്താല്‍ അങ്ങോട്ടും കേസെടുക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന സിപിഎം ആരോപണം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമ്പോഴാണ് കിഫ്ബിയെ തേടി ആദായ നികുതി വകുപ്പുമെത്തുന്നത്. വിദ്യാഭ്യാസ മേഖലയിൽ കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത് കേരള ഇൻഫ്രാസ്ട്രകച്ചർ ആന്‍റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ മുഖേനയാണ്. കൈറ്റ് വഴി അഞ്ചുവർഷം കിഫ്‍ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസ്.

സർക്കാർ അഭിമാനമായി ഉയത്തിക്കാട്ടുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ കിഫ്ബി വഴിയുള്ള കൈറ്റിന്‍റെ പദ്ധതിയാണ്. കരാറുകർക്ക് എത്ര പണം നൽകി. നികുതി പണം എത്ര അടച്ച് തുടങ്ങിയ വവിരങ്ങൾ ഈ മാസം 25നകം നൽകണമെന്നാണ് നോട്ടീസ്. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ വാങ്ങിയെന്ന ആരോപണത്തിൽ എൻഫോഴ്സ്‍മെന്‍റ് അന്വേഷണം തുടരുകയാണ്. കിഫ്ബി സിഇഒക്ക് എൻഫോഴ്‍സ്‍മെന്‍റ് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. എന്‍ഫോഴ്‍സ്‍മെന്‍റിനെ നിയമപരമായ നേരിടാനൊരുങ്ങുമ്പോഴാണ് ആദായ നികുതി വകുപ്പ് നോട്ടീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.