കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂര്‍ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
താനുമായി അടുത്തിടപ്പെട്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. ഇന്ന് സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.,/p>